
അരിക്കുഴ: ഉദയ വൈ.എം.എ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ പുസ്തക പ്രകാശനവും കവിയരങ്ങും സംഘടിപ്പിച്ചു.
പാപ്പിക്കുട്ടിയമ്മ രചിച്ച 'മൺകൂറ്' എന്ന കവിതാ സമാഹാരത്തിന്റെ പ്രകാശനം ലൈബ്രറി ഹാളിൽ കവി തൊമ്മൻകുത്ത് ജോയി നിർവ്വഹിച്ചു. എഴുത്തുകാരൻ അനുകുമാർ തൊടുപുഴ പുസ്തകം ഏറ്റുവാങ്ങി.
സമ്മേളനത്തിൽ ലൈബ്രറി പ്രസിഡന്റ് സിന്ധു വിജയൻ അദ്ധ്യക്ഷത വഹിച്ചു. എഴുത്തുകാരി
ഐശ്വര്യ വിനീതൻ പുസ്തകം പരിചയപ്പെടുത്തി.ലൈബ്രറി സെക്രട്ടറി അനിൽ എം.കെ, പുരോഗമന കലാസാഹിയ്യസംഘം ആവോലി യൂണിറ്റ് പ്രസിഡന്റ് എം.പി തോമസ്, പുസ്തകം പ്രസിദ്ധീകരിച്ച 'ചിറക് ബുക്‌സ്' പ്രതിനിധിമാരായ രഞ്ജിത് ജോർജ്, ഷിജോ ജോസഫ്, രഞ്ജിത് മോഹൻ, കാവൽ കൈരളി മാഗസിൻ എഡിറ്റർ സനൽ ചക്രപാണി, എൻ.ബാലചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
തുടർന്ന് നടന്ന കവിയരങ്ങിൽ തൊമ്മൻകുത്ത് ജോയി, അനു കുമാർ തൊടുപുഴ, സരു ധന്വന്തരി ,ശ്രീജ ഗിരീഷ്, ദീപമോൾ ഇ.യു, ബിന്ദു ജി നായർ എന്നിവർ കവിതകൾ അവതരിപ്പിച്ചു.