മുട്ടം: അൽ അസർ മെഡിക്കൽ കോളേജിലെ ദന്ത ചികിത്സ വിഭാഗം മുട്ടം ടൂറിസം സൊസൈറ്റി, മുട്ടംഗവ. ഹയർ സെക്കന്ററി സ്‌കൂൾ പി ടി.എ എന്നിവയുടെ നേതൃത്വത്തിൽ ഗവ.ഹയർ സെക്കന്ററി സ്‌കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യ ദന്ത ചികിത്സ ക്യാമ്പ് സംഘടിപ്പിച്ചു. പി .ടി. എ പ്രസിഡന്റ് എൻ എം സമദ് അദ്ധ്യക്ഷത വഹിച്ച യോഗം പഞ്ചായത്ത് മെമ്പർ റെൻസി സുനീഷ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ റെജി ഗോപി, സ്കൂൾ പ്രിൻസിപ്പൽ സിന്ധു, എച്ച് എം ബിജു, ടൂറിസം സൊസൈറ്റി പ്രസിഡന്റ് ടോമി ജോർജ് , സെക്രട്ടറി സുബൈർ പി എം, കൃഷ്ണൻ കണിയാംപറമ്പിൽ, ഡോ.ഭാരത് എന്നിവർ പ്രസംഗിച്ചു.