തൊടുപുഴ: ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷൻ ജില്ലാ ജോയിന്റ് സെക്രട്ടറിയും സംസ്ഥാന കൗൺസിൽ അംഗമവും കൃഷി വകുപ്പിൽ ഡപ്യൂട്ടി ഡയറക്ടറുമായിരുന്ന ഇ.കെ.പുരുഷോത്തമനെ കെ.ജി.ഒ.എ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരിച്ചു.
ഹൈദരാബാദിൽ രാജേന്ദ്രനഗർ അഗ്രിക്കൾച്ചർ യൂണിവേഴ്‌സിറ്റിയിൽ പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ പോയ പുരുഷോത്തമൻ അവിടെ വച്ച് വാഹനാപകടത്തിൽ മരണമടയുകയായിരുന്നു. അഡ്വ. കെ എസ് അരുൺകുമാർ അനുസ്മരണപരിപാടി ഉദ്ഘാടനം ചെയ്തു. കെ.ജി.ഒ.എ ജില്ലാ പ്രസിഡന്റ് സി .കെ ജയശ്രീ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന ട്രഷറർ പി വി ജിൻരാജ്, മുൻ സംസ്ഥാന സെക്രട്ടറി ഡോ. കെ. കെ ഷാജി, എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടറി കെ കെ പ്രസുഭകുമാർ, കെ.ജി.എൻഎ ജില്ലാ സെക്രട്ടറി സി .കെ സീമ, പി .എം നാരായണൻ, ജയൻ പി വിജയൻ എന്നിവർ പ്രസംഗിച്ചു.റോബിൻസൺ പി .ജോസ് സ്വാഗതവും എൻ. കെ സന്തോഷ് നന്ദിയും പറഞ്ഞു.