തൊടുപുഴ: ഉടുമ്പന്നൂർ പഞ്ചായത്തിൽ മലയിഞ്ചിയിൽ ഇറങ്ങിയ കാട്ടാന കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു. കാക്കരയാനിക്കൽ ചന്ദ്രന്റെ കൃഷി യിടത്തിലെ വാഴ, തെങ്ങ്,പച്ചക്കറി കൃഷി എന്നിവയാണ് വ്യാപകമായി നശിപ്പിച്ചത് . കാട്ടാന കൂട്ടത്തിൽ ഒരു കുട്ടിയാന ഉൾപ്പെടെ ആറെണ്ണം ഉണ്ടായിരുന്നു. ശനിയാഴ്ച രാത്രിയിയോടെയകാണ് ഇവ കൃഷിയിടത്തിൽ കയറിയത്. കൃഷി നശിപ്പിച്ച ശേഷം ഞാറാഴ്ച രാവിലെയാണ് കാട്ടാനക്കൂട്ടം തൊട്ടടുത്ത കീഴാർ കുത്ത് വനത്തിലേയ്ക്ക് പിൻവാങ്ങിയത്.
70 വർഷത്തോളമായി കൃഷിയും മറ്റ് ചെയ്ത് താമസിക്കുന്നവരാണ് ഇവിടുത്തുകാർ. വന്യ ജീവികളുടെ ശല്യം വർധിച്ചോടെ ഇവിടെ താമസിക്കാൻ പോലും പേടിയാണെന്ന് നാടുകാർ പറഞ്ഞു. പ്ലാന്റേഷൻ മേഖലയായ ഇവിടെ ആന തമ്പടിക്കുന്നുണ്ടെന്നും നാട്ടുകാർ പറഞ്ഞു. ആന മാത്രമല്ല കാട്ടു പന്നി ശല്യവും പ്രദേശത്ത് രൂക്ഷമാണ്. ഏത് കൃഷി ചെയ്താലും ഒന്നും കിട്ടാത്ത സാഹചര്യം നില നിൽക്കുന്നു. കൊക്കോ വാഴ എന്നിവ വച്ചാൽ മരപ്പട്ടികൾ കയറി വിളകൾ തിന്നു നശിപ്പിക്കുകയാണ്. ആന ഇറങ്ങി വന്നു തുടങ്ങിയതോടെ കൃഷിക്കൊപ്പം ഇപ്പോൾ ജീവനും നഷട്മാകുമെന്ന ഭീതിയാണെന്ന് നാട്ടുകാർ പറയുന്നു. പഞ്ചായത്തും വനം വകുപ്പും അടിയന്തരമായി വിഷയത്തിൽ ഇടപെടണമെന്നും കൃഷി നഷ്ടപ്പെട്ടവർക്ക് നഷ്ട പരിഹാരം നൽകണമെന്നും കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് സംരക്ഷണം നൽകണമെന്നും നാട്ടുകാർ പറഞ്ഞു.