ബാലികയുടെ കുടുംബത്തിന് ഐക്യദാർഡ്യവുമായി നേതാക്കളുടെ സന്ദർശന

നനാടെങ്ങും പ്രതിഷേധസമരങ്ങൾ

നിയമസഹായ ംൽകാനും നേതാക്കൾ

പീരുമേട്: ആറു വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ്സിലെ പ്രതിയെ വെറുതെ വിട്ടതിൽ പ്രതിഷേധിച്ച് സമാനതകൾ ഇല്ലാത്ത പ്രതിഷേധത്തിന് വണ്ടിപ്പെരിയാർ സാക്ഷിയാകുന്നു. വിധി വന്ന് ദിവസങ്ങൾ പിന്നിട്ടപ്പോഴും പ്രതിഷേധ യോഗങ്ങളുംപൊലീസ് സ്റ്റേഷൻ മാർച്ചും തുടരുകയാണ്. ആലുവ കേസ്സിലെ പ്രതിയെ ശിഷിച്ച അതിവേഗ കോടതി തീരുമാനം ജനം മറന്നിരുന്നില്ല. അതുകൊണ്ട് തന്നെ വണ്ടിപ്പെരിയാറ്റിലെ ആറുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിക്ക് കഠിനമായ ശിക്ഷ കട്ടപ്പന പ്രത്യക കോടതി വിധിക്കുമെന്ന് ജനങ്ങൾ ഒന്നടങ്കം വിശ്വസിച്ചിരുന്നു. അതുകൊണ്ട് വിധി വന്നതിനു ശേഷം വണ്ടിപ്പെരിയാർ പ്രദേശത്ത് ജനം കോടതി വിധി വിശ്വസിക്കാനാകാതെ റോഡിലിറങ്ങി പ്രതിഷേധിച്ചത്.
പന്ത്രണ്ടോളം പ്രതിഷേധങ്ങളാണ് ഇതുവരെ നടന്നത്.. കട്ടപ്പന പ്രത്യേക കോടതി വന്ന വ്യാഴാഴ്ച്ച എല്ലാ രാഷ്ട്രീയ പാർട്ടികളും വണ്ടിപ്പെരിയാറ്റിൽ പ്രതിഷേധ പ്രകനങ്ങളും യോഗവും നടത്തി. ആദ്യം സി.പി.ഐ പൊലീസ് സ്റ്റേഷൻ മാർച്ച്, കോൺഗ്രസ് നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും പ്രകടനവും, ബി.ജെ.പി. പന്തം കൊളുത്തി പ്രകടനം നടത്തി. സി.പി.എം നേതൃത്വത്തിൽ പ്രകടനവും യോഗവും അന്ന്തന്നെ നടത്തി. അടുത്ത ദിവസം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പെൺകുട്ടിയുടെ വീട്ടിൽ എത്തി പിൻതുണ പ്രഖ്യാപിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു.തുടർന്ന് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. ശനിയാഴ്ച പെൺകുട്ടിയുടെ കുടുംബാംഗങ്ങളും നാട്ടുകാരുടെ നേതൃത്വത്തിൽ വണ്ടിപ്പെരിയാർ പൊലീസ് സ്റ്റേഷനിലേക്ക് വാമൂടി കെട്ടി പ്രകടനവും പ്രതിഷേധയോഗവും നടത്തി. ഇന്നലെ വണ്ടിപ്പെരിയാർ പ്രതിഷേധ യോഗങ്ങങ്ങളുടെ വേദിയായി മാറി. രാവിലെ കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരൻ പെൺകുട്ടിയുടെ വീട്ടിൽ എത്തി മാതാപിതാക്കളെ കണ്ടു പിൻതുണ പ്രഖ്യാപിച്ചു. നിയമസഹായം നൽകുന്നതിനും കേസ് സി.ബി. ഐ അന്വേഷിക്കണമെന്ന് പത്രസമ്മേളനത്തിൽ ആവശ്യമുന്നയിക്കുകയും ചെയ്തു. സി പി ഐ യുടെ മഹിളാ വിഭാഗമായ കേരളമഹിളാ സംഘം ജില്ലാ കമിറ്റിയുടെ നേതൃത്വത്തിൽ പൊലീസ് സ്റ്റേഷൻ മാർച്ചും യോഗവും നടത്തി. തുടർന്ന് ബി.ജെ.. പി.പെരിയാർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊലീസ് സ്റ്റേഷൻ മാർച്ച് നടത്തി. വൈകിട്ടി സി.പി.എം നേതൃത്വത്തിൽ പ്രകടനവും യോഗവും നടത്തി.