തൊടുപുഴ : എൻ ജി ഒ യൂണിയൻ കോടിക്കുളം ഗ്രാമപഞ്ചായത്തിലെ ചെറുതോട്ടിൻകരയിൽ നിർമ്മിച്ച് നൽകുന്ന സ്‌നേഹഭവനത്തിന്റെ താക്കോൽ കൈമാറൽ ഇന്ന് വൈകുന്നേരം 3.30 ന് സി. ഐ .ടി യു സംസ്ഥാന വൈസ് പ്രസിഡന്റ് കെ കെ ജയചന്ദ്രൻ നിർവ്വഹിക്കും. കോടിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. എസ് സുരേഷ് ബാബു, നിർമ്മാണ കമ്മറ്റി ചെയർമാൻ ജയിൻ താഴാനിയിൽ ,യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം ടി എം ഹാജറ സംസ്ഥാന കമ്മറ്റിയംഗം എസ് .സുനിൽകുമാർ എന്നിവർ പങ്കെടുക്കും.
യൂണിയൻ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി
ഒരു വർഷക്കാലം നീണ്ടുനിന്ന വജ്രജൂബിലി പരിപാടികളുടെ ഭാഗമായി
ജില്ലയിൽ രണ്ട് നിർദ്ധന കുടുംബങ്ങൾക്കാണ് സ്‌നേഹഭവനം ഒരുക്കുന്നത്.
ചടങ്ങിന് സാക്ഷ്യം വഹിക്കുവാൻ മുഴുവൻ ജീവനക്കാരും പങ്കെടുക്കണമെന്ന് എൻ ജി ഒ യൂണിയൻ ജില്ലാ പ്രസിഡന്റ് സി എസ് മഹേഷും ജില്ലാ സെക്രട്ടറി കെ .കെ പ്രസുഭകുമാറും അഭ്യർത്ഥിച്ചു.