
തൊടുപുഴ:കേരള സ്റ്റേറ്റ് പെൻഷനേഴ്‌സ് സംഘ് 26മത് ജില്ലാ സമ്മേളനം തൊടുപുഴ സരസ്വതി വിദ്യാഭവൻ സെൻട്രൽ സ്‌കൂൾ ഹാളിൽ നടന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് പി.എൻ.ബാലകൃഷ്ണൻ ഉദ്ഘാടനം ചെയതു. ജില്ലാ പ്രസിഡന്റ് ബി.സരളാദേവി അദ്ധ്യക്ഷത വഹിച്ചു.ഹിന്ദു സംസ്‌കാരം നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ പാല സെന്റ് തോമസ് കോളേജ് റിട്ട. സംസ്‌കൃത അദ്ധ്യാപകൻ ഡോ.സി.റ്റി.ഫ്രാൻസിസ് പ്രഭാഷണം നടത്തി. സംസ്ഥാന വൈ. പ്രസിഡന്റ് കെ.ആർ.രാമചന്ദ്രൻ,
ബി.എം.എസ്.ജില്ലാ സെക്രട്ടറി കെ.എം.സിജു, നാഷണൽ ടീച്ചേഴ്‌സ് യൂണിയൻ ജില്ലാ ജനറൽ സെക്രട്ടറി വി.സി.രാജേന്ദ്രകുമാർ, ഇളംദേശം ബ്ലോക്ക് സമിതി സെക്രട്ടറി സുരേന്ദ്രബാബു, സംസ്ഥാന കൗൺസിലംഗം എം.എൻ.ശശിധരൻ, പെൻഷനേഴ്‌സ് സംഘ് ജില്ലാ വൈസ് പ്രസിഡന്റ് വി.എ നാരായണപിള്ള, അനന്ദവല്ലി കെ.എ, പി.എൻ.ഉണ്ണികൃഷ്ണൻ
കെ.ആർ.രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ ജില്ലാ പ്രസിഡന്റായി ബി.സരളാദേവി, സെക്രട്ടറിയായി കെ.ആർ.രാമചന്ദ്രൻ, ട്രഷററായി എൻ.ശശിധരൻ എന്നിവരടങ്ങുന്ന ഇരുപത്തഞ്ചംഗ കമ്മറ്റിയേയും സമ്മേളനം തിരഞ്ഞെടുത്തു.