പീരമേട്:വണ്ടിപ്പെരിയാറിൽ ആറു വയസ്സുള്ള ബാലികയെ പീഡിപ്പിച്ചു കൊന്ന കേസിൽ ഒറ്റവാക്കിലുള്ള വിധി പ്രസ്താവം അപലപനീയമാണെന്ന് മഹിളാ സംഘം സംസ്ഥാന സെക്രട്ടറി ഇ.എസ്.ബിജിമോൾ പറഞ്ഞു. പ്രതിയെ കോടതി വെറുതെ വിട്ടതിൽ പ്രതിഷേധിച്ച് മഹിളാസംഘം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ വണ്ടിപ്പെരിയാർ പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. മഹിളാസംഘം ജില്ലാ സെക്രട്ടറി ജയാ മധു അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ലാ സെക്രട്ടറി കെ.സലിം കുമാർ, ജോസ് ഫിലിപ്പ്, എം.കെ.പ്രീയൻ, വി.കെ ബാബുക്കുട്ടി,കെ.സി.ആലീസ് , ശാന്തി മുരുഗൻ, കുസുമം സതീഷ്,ട്രഷറാർ മോളി ഡൊമിനിക്ക്, ഷീബാ സത്യനാഥ്, പി.മാലതി, ആശാ ആന്റണി, കുസുമം സതീഷ്,രാജമ്മ തമ്പിക്കുട്ടി, പി.ജെ ടെറ്റസ് എന്നിവർ പങ്കെടുത്തു