ഓലിക്കാമറ്റം: എസ്. എൻ. ഡി. പിയോഗം ഓലിക്കാമറ്റം ശാഖയുടെ ഗുരുദേവക്ഷേത്രത്തിൽ പ്രതിഷ്ഠാവാർഷികം ബുധനാഴ്ച്ച നടക്കും. രാവിലെ 5 ന് ഗുരുപൂജ, തുടർന്ന് ശാന്തിഹവനം ഗണനതിഹോമം , ഏഴിന് ഗുരുുേവകൃതികളുടെ പാരായണം.ഒൻപതിന് കലശപൂജ, 10.30ന് സർവ്വൈശ്വര്യപൂജ. 11.30 ന് ശാഖാ പ്രസിഡന്റ് എം. ജി. ബാബുവിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന പ്രതിഷ്ഠാവാർഷിക സമ്മേളനം തൊടുപുഴ എസ്. എൻ. ഡി. പി യൂണിയൻ ചെയർമാൻ ബിജു മാധവൻ ഉദ്ഘാടനം ചെയ്യും. ആലുവ അദ്വൈതാശ്രമം സെക്രട്ടറി ധർമ്മചൈതന്യസ്വാമി അനുഗ്രഹപ്രഭാഷണം നടത്തും. മഹാദേവാനന്ദസ്വാമി ( ശിഗിരിമഠം) മുഖ്യപ്രഭാഷണം നടത്തും.യൂണിയൻ കൺവീനർ വി. ബി. സുകുമാരൻ പ്രതിഷ്ഠാദിന സന്ദേശം നൽകും. യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റിയംഗങ്ങളായ പി. ടി. ഷിബു, സ്മിത ഉല്ലാസ്, വനിതാസംഘം യൂണിയൻ പ്രസിഡന്റ് ഗിരിജാശിവൻ, അജിമോൻസി. കെ, പി. ടി. പ്രകാശ്, കെ. പി. ഷാജി എന്നിവർ പ്രസംഗിക്കും. ശാഖാസെക്രട്ടറി എ. കെ. ശശി സ്വാഗതവും വനിതാസംഘം സെക്രട്ടറി ഗീതാമണി കുമാരൻ നന്ദിയും പറയും.