
മൂന്നാർ: മൂന്നാറിൽ വിനോദ സഞ്ചാരത്തിനെത്തിയ അമേരിക്കൻ വനിത കുഴഞ്ഞുവീണു മരിച്ചു. ന്യൂജേഴ്‌സി സ്വദേശിനി നോർമ ഗ്രേസ് (68) ആണ് മരിച്ചത്. മൂന്നാർ പോതമേട്ടിലെ സ്വകാര്യ റിസോർട്ടിൽ താമസിച്ചിരുന്ന ഇവർ ഇന്നലെ രാവിലെ റിസോർട്ടിൽ കുഴഞ്ഞു വീഴുകയായിരുന്നു. മൂന്നാറിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. അമേരിക്കയിൽ നിന്നുള്ള ഏഴംഗ സംഘത്തോടൊപ്പം ശനിയാഴ്ചയാണ് നോർമ മൂന്നാറിൽ എത്തിയത്. ഇന്ന് രാവിലെ കുമരകത്തിന് പോകാനിരിക്കെയാണ് മരണം. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളേജിൽ.