
ബോഡിമേട്ടിൽ മണ്ണിടിച്ചിൽ
കുമളിയിലും പീരുമേട്ടിലും മരങ്ങൾ കടപുഴകിവീണു
കുമളി: കനത്ത മഴയും കാറ്റും , കുമളിമേഖലയിൽ വ്യാപക നാശനഷ്ടം.കനത്ത കാറ്റിൽ കാർഷികമേ
ഖലയിൽ വൻ നാശനഷ്ടം ഉണ്ടായി.ഏക്കർ കണക്കിന് പ്രദേശത്ത് കാർഷിക വിള നാശമുണ്ടായി. ഏലം, വാഴ, കുരുമുളക് കൃഷിയിലാണ് ഏറെ നാശ നഷ്ട മുണ്ടായത്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിത്തുടങ്ങി.മരങ്ങൾ കടപുഴകി വീണ് വൈദ്യുതി ലൈനുകളിൽ വീണ് ഞായറാഴ്ച്ച വൈകുന്നേരം നിലച്ച വൈദ്യുതി വിതരണം തിങ്കളാഴ്ച രാത്രിയും പുനസ്ഥാപിക്കാനായിട്ടില്ല. കെ.എസ്.ഇ.ബി ജീവനക്കാർക്കൊപ്പം കരാർ തൊഴിലാളികളും , അഗ്‌നിശമനസേനയുംചേർന്നാണ് വൻ മരങ്ങൾ മുറിച്ച് നീക്കി തടസ്സപ്പെട്ട ഗതാഗതം പുനസ്ഥാപിക്കുകയും മരത്തിനടിയിൽ കുടുങ്ങിയ വൈദ്യതി കമ്പികൾ പുറത്തെടുക്കുകയും ചെയ്തത്. കുമളി സബ് സ്റ്റേഷനിലേയ്ക്ക് വൈദ്യുതി എത്തിക്കുന്ന മുപ്പത്തിമൂന്ന് കെ.വി. ലൈനിൽ വൻ മരം മറിഞ്ഞ് വീണ്‌പോസ്റ്റ് ഉൾപ്പെടെ ലൈനുകൾ തകർന്നത് നന്നാക്കുന്നതിനിടെ സമീപത്തെ മരത്തിന്റെ വലിയ ശിഖരം ഒടിഞ്ഞു വീണ് വീണ്ടും വൈദ്യുത ലൈനുകൾ തകരാറിലായി.
പ്രദേശത്ത് കനത്ത കാറ്റുള്ളതിനാൽ ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും വൈദ്യുതിബോർഡ് അസി. എഞ്ചിനീയർ അറിയിച്ചു.
വാഹന യാത്രക്കാർ ശ്രദ്ധിക്കണം
അടിമാലി-തേക്കടി ദേശീയ പാതയുടെ ഭാഗമായ കുമളി മുതൽ ആനവിലാസം കട്ടപ്പനറോഡിൽ വ്യാപകമായി മണ്ണിടിഞ്ഞത് നീക്കുന്നജോലികൾ നടന്നു വരുന്നതിനാൽ ഇതുവഴിയുള്ള വാഹന യാത്രക്കാർ ശ്രദ്ധിക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് അധിക്യതർ അറിയിച്ചു.