car

പീരുമേട്: പീരുമേട് പ്രദേശങ്ങളിൽ ഞായറാഴ്ച ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും വൻ നാശനഷ്ടമുണ്ടായി. പീരുമേട് ഫീഡറിന്റെ കീഴിൽ ഒട്ടേറെ വൈദ്യുതി പോസ്റ്റുകളുടെ പുറത്ത് മരം ഒടിഞ്ഞു വീണു. വൈദ്യുതി വിതരണം താറുമാറായി. വണ്ടിപ്പെരിയാർ വാളാടിയിൽ മരം കടപുഴകി വീണ് വൻ നാശം ഉണ്ടായി. ഒരു വീട്ടിലെ ഏഴുപേർ അൽഭുതകരമായി രക്ഷപ്പെട്ടു. മരം വീണ്‌നിരവധി വാഹനങ്ങൾ തകരുകയുണ്ടായി. പ്രദേശത്ത് വൈദ്യുതി ബന്ധം ഭാഗികമായി മാത്രമാണ് പുനസ്ഥാപിക്കാനായത്.

മരം കടപുഴകി വീണ് നാശം

വാളാർഡി ഫാക്ടറിയ്ക്ക് സമീപം വൻ മരം കടപുഴകി വീണ് നാശം. ഇന്നലെ ഉണ്ടായ കാറ്റിലും മഴയിലുമാണ് മരം വീണ് നാശനഷ്ടുണ്ടായത്. ശങ്കർ എന്നയാളുടെ വീടിന്റെ പുറത്താണ് മരം വീണത്. വീടിനും സമീപത്തുണ്ടായിരുന്ന ഇന്നോവ കാറിനും, ഒരുമാരുതി കാറിനും, രണ്ട് സ്‌കൂട്ടിയും തകർന്നു. ഹാരിസൺ മനേജ്‌മെന്റിന്റെ ഉടമസ്ഥയിൽ ഉള്ള ഭൂമിയിലെ മരങ്ങളിൽ ഒന്നാണ് സമീപ പ്രദേശത്തെ വീടിന്റെ പുറത്ത് വീണത്, ഇത് സംബന്ധിച്ച് ഹാരിസൺ മാനജ്‌മെന്റ്, പെരിയാർ വില്ലേജ് ഓഫിസ്. വണ്ടി പെരിയാർ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയ്ക്കും പരാതി നൽകിയിട്ട് മരം മറിച്ച് മാറ്റാൻ തയ്യാറായില്ല. തോട്ടം മനേജ്‌മെന്റാകട്ടെ സർക്കാർ. ഈ മരങ്ങൾ മുറിച്ച് മാറ്റണമെന്ന വിചിത്രമായ നിലപാടാണ് സ്വീകരിച്ചത്, ഇതിനു സമീപത്ത് താമസിക്കുന്ന ഈ ഭാഗത്ത് താമസിക്കുന്ന കുടുംബങ്ങൾക്ക് ഈ മരങ്ങൾ ഭീഷണിയായി തുടരുകയാണ്. ഈ മരങ്ങൾ വീണ് ഉണ്ടായ നാശ നാശനഷ്ടങ്ങൾ തോട്ടംമനേജ്‌മെന്റിൽ നിന്നും ഈടാക്കണമെന്നാവശ്യവും ശക്തമായി.