നെടുങ്കണ്ടം: എസ്.എൻ.ഡി.പി യോഗം 1492 നമ്പർ നെടുങ്കണ്ടം ശാഖായോഗത്തിന്റെ മേഖല ഭരണാസമിതിയുടെയും കുടുംബയോഗം നേതാക്കളുടെയും സത്യപ്രതിജ്ഞയും യോഗ വൈഭവം ഏകദിന പഠനക്ലസും നടത്തി. ശാഖാ പ്രസിഡന്റ് സജി ചാലിൽ അദ്ധ്യക്ഷത വഹിച്ച യോഗം യൂണിയൻ പ്രസിഡന്റ് സജി പറമ്പത്ത് ഉദ്ഘാടനം ചെയ്തു. കുടുംബ സർവേയുടെ ഉത്ഘാടനം യൂണിയൻ സെക്രട്ടറി സുധാകരൻ ആടിപ്ലക്കലും മേഖലയുടെയും കുടുംബയോഗങ്ങളുടെയും രജിസ്റ്റർ വിതരണം യൂണിയൻ കൗൺസിലർ സുരേഷ് ചിന്നാറും നിർവഹിച്ചു. എസ്.എൻ. ഡി. പി യോഗം അസിസ്റ്റന്റ് സെക്രട്ടറി അഡ്വ. രാജൻ മഞ്ചേരി സംഘടനാ ക്ലാസ് നയിച്ചു. ശാഖാ വൈസ് പ്രസിഡന്റ് റ്റി. റ്റി സാബു, സെക്രട്ടറി മണിക്കുട്ടൻ ആലവേലിൽ, യൂണിയൻ കമ്മറ്റി അംഗം ഷാജി പതികാല തുടങ്ങിയവർ സംസാരിച്ചു.