പീരുമേട്: ഉപ്പുതറ ബിവറേജസ് ഷോപ്പ് പ്രവർത്തിച്ചുവരുന്ന കെട്ടിടത്തിന് സമീപത്തു നിന്നും 50 കുപ്പി മദ്യം കണ്ടെടുത്തു . 3 ബാഗുകളിലായി മൂന്നു ഇനത്തിൽ പെട്ട അര ലിറ്റർ വീതമുള്ള 50 കുപ്പി ഇന്ത്യൻ നിർമ്മിത വിദേശ മദ്യമാണ് എക്‌സൈസ് ഉദ്യോഗസ്ഥർ കണ്ടെടുത്തത്. ഈ മദ്യ കുപ്പികളുടെ അടപ്പിലുണ്ടായിരുന്ന സെക്യൂരിറ്റി സ്റ്റിക്കറുകളിലെ ലേബൽ നമ്പറുകളിൽ അവസാന അക്കങ്ങൾ നശിപ്പിച്ച നിലയിലായിരുന്നു. ക്രിസ്മസ് പുതുവത്സര ആഘോഷങ്ങളുമായി ബന്ധപ്പെട്ട് വ്യാജ മദ്യ ഉത്പ്പദനവും വിപണനവും തടയുന്നതിന്റെ ഭാഗമായി എക്‌സൈസ് സ്‌പെഷ്യൽ ഡ്രൈവ് കാലയളവിൽ കർശന പരിശോധനകൾ നടത്തുന്നതിന്റെ ഭാഗമായി കർശന പരിശോധനനടത്തിവരുകയായിരുന്നു. . പീരുമേട് എക്‌സൈസ് സർക്കിൾ ഓഫീസ് ജീവനക്കാരും പീരുമേട് എക്‌സൈസ് റേഞ്ചു ജീവനക്കാരും എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ജി. വിജയകുമാറിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
പീരുമേട് എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ സബിൻ റ്റി, പ്രിവന്റീവ് ഓഫീസർ സതീഷ്‌കുമാർ ഡി, സിവിൽ എക്‌സൈസ് ഓഫീസർമാരായ അനീഷ് ഡി ആർ, മനീഷ്‌മോൻ സി കെ, ഷൈജു വി റ്റി, രാമകൃഷ്ണൻ,ജെയിംസ് കെ ഇ, അഭിലാഷ് എന്നിവർ പങ്കെടുത്തു