christy
മുട്ടം സഹകരണബാങ്ക് പ്രസിഡന്റ് ആയി ചുമതലയേറ്റ ക്രിസ്റ്റി ഡാനിയേൽ

തൊടുപുഴ: സാം ക്രിസ്റ്റി ഡാനിയേൽ മുട്ടം സഹകരണബാങ്ക് പ്രസിഡന്റ് ആയി ചുമതലയേറ്റു. ഐ.പി.എസ് ഉദ്യോഗസ്ഥനായിരുന്ന സാം ക്രിസ്റ്റി ഡാനിയൽ സി.എസ്.ഐസഭയുടെ ഈസ്റ്റ് കേരള മഹാ ഇടവക കൗൺസിൽ അംഗം കൂടിയാണ്. 1982- 85 കാലഘട്ടത്തിൽ മുട്ടം സഹകരണ ബാങ്കി ന്റെ പ്രസിഡന്റായിരുന്നു സാം ക്രിസ്റ്റിയുടെ പിതാവ്. പുതിയ ഭരണ സമിതി ചുമതല ഏൽക്കുന്നതിനു മുന്നോടിയായി നടന്ന അനുമോദന ചടങ്ങ് യു.ഡി.എഫ് മണ്ഡലം ചെയർമാൻ അഗസ്റ്റിൻ കള്ളിക്കാട്ടിന്റെ അദ്ധ്യക്ഷതയിൽ മുൻ ഡി.സി.സി പ്രസിഡന്റ് റോയ് കെ. പൗലോസ് ഉദ്ഘാടനം ചെയ്തു. ചാർളി ആന്റണി, ജാഫർ ഖാൻ മുഹമ്മദ്, ബേബി വണ്ടാനനി, എൻ.കെ. ബിജു, അരുൺ പൂച്ചക്കുഴി, എസ്തസ്പ്പാൻ പ്ലാക്കൂട്ടം, എം.എച്ച്. സജീവ്, സുധീർ പി.എച്ച്, ഷൈജ ജോമോൻ, പീരുകണ്ണ് തുടങ്ങിയവർ സംസാരിച്ചു.