തൊടുപുഴ: എസ്. എൻ. ഡി. പി യോഗം തൊടുപുഴ യൂണിയൻ കുടയത്തൂർ മേഖലയിലെ ശാഖകളുടെ നേതൃത്ത്വ സംഗമം 'ഉണർവ് 2024' നടത്തി. യൂണിയൻ കൺവീനർ വി.ബി സുകുമാരന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം യൂണിയൻ ചെയർമാൻ ബിജു മാധവൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സ്കൂൾ കലോത്സവ വിജയി അക്ഷര ബൈജുവിനെ ചടങ്ങിൽ ആദരിച്ചു. യൂണിയൻ അഡ്മിനിസ്റ്റീവ് കമ്മറ്റിയംഗങ്ങളായ പി.ടി ഷിബു,കെ. കെ മനോജ് , എ.ബി സന്തോഷ് പ്രസംഗിച്ചു. യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റിയംഗം സ്മിത ഉല്ലാസ് സ്വാഗതവും കുടയത്തൂർ ശാഖ സെക്രട്ടറി രാജീവ് നന്ദിയും പറഞ്ഞു.