jinraj

തൊടുപുഴ: സംസ്ഥാനത്ത് സാമ്പത്തിക അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് കേരളത്തിലെ സിവിൽ സർവ്വീസിനെ തകർക്കാനും ജീവനക്കാരുടെ ആനുകൂല്യങ്ങൾ പരിമിതപ്പെടുത്താനുമുള്ള യു.ഡി.എഫിന്റെയും സംസ്ഥാന ഗവർണറുടെയും നീക്കം ഉപേക്ഷിക്കണമെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷൻ ജില്ലാ കൗൺസിൽ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന യുഡിഎഫിന്റെ ആവശ്യത്തോട് അനുകൂലമായി പ്രതികരിച്ച ഗവർണറുടെ നടപടി ജീവനക്കാരെ ആശങ്കപ്പെടുത്തുന്നതാണ്.. ഇതിനെതിരെ സിവിൽ സർവീസിൽ അതിശക്തമായ പ്രതിഷേധം ഉയർന്നുവരണമെന്ന് കൗൺസിൽ അഭ്യർത്ഥിച്ചു. യോഗത്തിൽ സംസ്ഥാന ട്രഷറർ പി വി ജിൻരാജ് സംസ്ഥാന കൗൺസിൽ തീരുമാനങ്ങൾ വിശദീകരിച്ചു. ജില്ലാ പ്രസിഡന്റ് സി കെ ജയശ്രീ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ജയൻ പി വിജയൻ, ജില്ലാ സെക്രട്ടറി റോബിൻസൺ പി ജോസ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി എം ഫിറോസ്, പി കെ സതീഷ് കുമാർ എന്നിവർ സംസാരിച്ചു.