thakkol

തൊടുപുഴ :എൻ ജി ഒ യൂണിയൻ വജ്ര ജൂബിലി സ്‌നേഹഭവനത്തിന്റെ താക്കോൽ സംസ്ഥാന പ്രസിഡന്റ് എം വി ശശിധരൻ കൈമാറി. കോടിക്കുളം ഗ്രാമപഞ്ചായത്തിൽ വട്ടക്കുന്നേൽ വിനോയ് കുരുവിളയ്ക്കാണ് വീട് നൽകിയത്.പെയിന്റിംഗ് തൊഴിലാളിയായ വിനോയി ജോലിക്കിടയിൽ ഉണ്ടായ അപകടത്തെ തുടർന്ന് സ്‌പെയിനൽകോഡ് തകർന്ന് അരക്ക് കീഴ്‌പ്പോട്ട് ചലനശേഷി നഷ്ടപ്പെട്ട് കിടപ്പിലായ വ്യക്തിയാണ്.ചടങ്ങിൽ

എൻ ജി ഒ യൂണിയൻ ജില്ലാ പ്രസിഡന്റ് സി എസ് മഹേഷ് അദ്ധ്യക്ഷത വഹിച്ചു.കോടിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. എസ് സുരേഷ് ബാബു, തൊടുപുഴ മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ്, കോടിക്കുളം ഗ്രാമ പഞ്ചായത്ത് ആരോഗ്യസ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയ്യർപേഴ്‌സൻ ഷേർലി ആന്റണി,നിർമ്മാണ കമ്മറ്റി ചെയർമാൻ ജയിൻ താഴാനിയിൽ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം ടി എം ഹാജറ,സംസ്ഥാന കമ്മറ്റിയംഗം എസ് സുനിൽകുമാർ എന്നിവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി കെ കെ പ്രസുഭകുമാർ സ്വാഗതവും ജില്ലാ ജോ. സെക്രട്ടറി ടി .ജി രാജീവ് നന്ദിയും പറഞ്ഞു.