saneesh

തൊടുപുഴ: ആഴക്കടലിലെ വിസ്മയ കാഴ്ചകൾ കൺമുന്നിലെത്തിക്കുന്ന മറൈൻ എക്‌സ്‌പോയ്ക്ക് തൊടുപുഴയിൽ തുടക്കം. ക്രിസ്മസ്‌ന്യൂ ഇയർ ആഘോഷ വേളകൾക്ക് പുതിയ വിസ്മയം തീർത്താണ് തൊടുപുഴയിൽ മറൈൻ എക്‌സ്‌പോ ടണൽ അക്വാറിയം എക്‌സിബിഷൻ ഒരുക്കിയിരിക്കുന്നത്. കോലാനി വെങ്ങല്ലൂർ ബൈപാസിൽ പുളിമൂട്ടിൽ ഗ്രൗണ്ടിൽ തൊടുപുഴ മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ് സിനിമാതാരം ലിയോണ ലിഷോയി എന്നിവർ ചേർന്ന് എക്‌സ്‌പോ ഉദ്ഘാടനം ചെയ്തു. . 200 അടി നീളമുള്ള ടണൽ ഗ്ലാസ് അക്വാറിയങ്ങളാണ് പ്രദർശനത്തിലെ മുഖ്യആകർഷണം. അക്വാറിയങ്ങൾക്കും അണ്ടർ വാട്ടർ ടണൽ അക്വാറിയത്തിനും പുറമെ വിദേശങ്ങളിൽ നിന്നും ഇറക്കുമതി ചെയ്ത അത്യാധുനികവും അതീവ സുരക്ഷിതവുമായ അമ്യൂസ്‌മെന്റ് പാർക്കും, ഉത്തരേന്ത്യൻ അറേബ്യൻ രുചി വൈവിധ്യങ്ങളും നിറയുന്ന അതിവിശാലമായ ഫുഡ് ഫെസ്റ്റും അക്വാഷോയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ലക്ഷങ്ങൾ വില വരുന്ന വൈവിധ്യ പൂർണ്ണമായ സ്വദേശീയവും വിദേശീയവുമായ ശുദ്ധജല മത്സ്യങ്ങളും കടൽ മത്സ്യങ്ങളുമാണ് അക്വാറിയത്തിലുള്ളത്. ഡോ. എ.പി.ജെ. അബ്ദുൾ കലാം പവലിയൻ, കുട്ടികൾക്ക് വേണ്ടിയുള്ള മഡ്‌ഗോസ്‌കർ, റോബർട്ടോ ആനിമൽസ് എന്നിവ മുഖ്യ ആകർഷണങ്ങളാണ്. മറൈൻ എക്‌സ്‌പോ പ്രദർശനം ദിവസേന പകൽ 4 മണി മുതൽ 9.30 വരെ ആയിരിക്കും. ഉദ്ഘാടന സമ്മേളനത്തിൽ നഗരസഭാ കൗൺസിലർമാരായ കെ. ദീപക്, കവിത വേണു, മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് പി.അജീവ്, മറൈൻ എക്‌സ്‌പോ ഡയറക്ടർ എ.കെ നായർ, എം. പ്രഭാകരൻ എന്നിവരും പങ്കെടുത്തു.