akpa

തൊടുപുഴ: ഓൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ 39-ാം സംസ്ഥാന സമ്മേളനത്തിന്
തൊടുപുഴയിൽ തുടക്കമായി. പ്രഥമ സമ്മേളനത്തിന് തിരികൊളുത്തിയ ലോയൽ സ്റ്റുഡിയോ ഉടമ ഫിലിപ്പ് സാറിന്റെ കൊച്ചുമകൻ നിഖിൽ ജോസിന്റെ മാതാവ് ബ്രിജിറ്റ് ജോസിൽ നിന്ന് ജില്ലാ ട്രഷറർ സെബാൻ ആതിര പതാക ഏറ്റുവാങ്ങി. ഇതോടനുബന്ധിച്ച് സംഘടിപ്പിച്ച യോഗം സംസ്ഥാന സെക്രട്ടറി ജയ്‌സൺ ഞൊങ്ങിണിയിൽ ഉദ്ഘാടനം ചെയ്തു. ദേവികുളം മേഖലാ പ്രസിഡന്റ് അജിൻ ബേബി അദ്ധ്യക്ഷത വഹിച്ചു. തൊടുപുഴ മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ്, തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനി സാബു, ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാത്യു കെ. ജോൺ, ഇടവെട്ടി പഞ്ചായത്ത് പ്രസിഡന്റ് ബിൻസി മാർട്ടിൻ എന്നിവർ സംസാരിച്ചു. എ.കെ.പി.എ സംസ്ഥാന പ്രസിഡന്റ് സന്തോഷ് ഫോട്ടോവേൾഡ്, ജനറൽ സെക്രട്ടറി എ.സി. ജോൺസൺ, ട്രഷറർ റോബിൻ എൻവീസ്, മുൻ സംസ്ഥാന പ്രസിഡന്റുമാരായ ബി. രവീന്ദ്രൻ, ഗിരീഷ് പട്ടാമ്പി, മുൻ ജനറൽ സെക്രട്ടറി പ്രമോസ് ബെൻ യേശുദാസ്, ഭാരവാഹികളായ ഹേമേന്ദ്രനാഥ്, സജീഷ് മണി, റോണി അഗസ്റ്റിൻ, സനീഷ് വടക്കൻ എന്നിവർ നേതൃത്വം നൽകി. ഇടവെട്ടി പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷീജ നൗഷാദ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബേബി തോമസ് കാവാലം, വാർഡ് മെമ്പർ കെ.കെ സുഭാഷ് കുമാർ, ഇടുക്കി പ്രസ് ക്ലബ് ട്രഷറർ വിൽസൺ കളരിക്കൽ, യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ടോണി തോമസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. തുടർന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടുകൂടി തൊടുപുഴ നഗരം
ചുറ്റിവന്ന പതാക പ്രയാണ ജാഥയ്ക്ക് ഉത്രം റീജൻസിയിലെ സമ്മേളന നഗരിയിൽ സംസ്ഥാന നേതാക്കൾ സ്വീകരണം നൽകി. സംസ്ഥാന പ്രസിഡന്റ് സന്തോഷ് ഫോട്ടോ വേൾഡ് പതാക ഉയർത്തി.

സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് നടന്ന സാംസ്‌കാരിക സമ്മേളനം എം.എൽ.എമാരായ മാത്യു കുഴൽനാടൻ, വാഴൂർ സോമൻ എന്നിവർ ചേർന്ന് നിർവ്വഹിച്ചു. മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് കെ.എം.എ ഷുക്കൂർ, സംസ്ഥാന വൈസ് പ്രസിഡന്റ് ജനീഷ് പാമ്പൂർ അദ്ധ്യക്ഷനായി. കാർഷിക സെമിനാർ തൊടുപുഴ കാഡ്‌സ് ചെയർമാൻ ആന്റണി കണ്ടിരിക്കൽ ഉദ്ഘാടനം ചെയ്തു.