തൊടുപുഴ: കുമളിയിലെ ഹോംസ്റ്റേയിൽ മുറിയെടുത്ത ശേഷം ഹോംസ്റ്റേ നടത്തിപ്പുകാരിയെ ജ്യൂസിൽ മയക്കുമരുന്ന് നൽകി മയക്കിയശേഷം ബലാത്സംഗം ചെയ്യുകയും ഹോംസ്റ്റേയിൽ ഉണ്ടായിരുന്ന 10 പവനോളം വരുന്ന സ്വർണ്ണവും, മൊബൈൽ ഫോണും 11, 000 രൂപയും കവർച്ച ചെയ്തത് കൊണ്ട് പോകുകയും ചെയ്തു എന്ന കേസിലെ പ്രതികളെ വെറുതെവിട്ടു. 2016 നവംബർ പതിമൂന്നിന് രജിസ്റ്റർ ചെയ്ത കേസിലെ പ്രതികളായ ശരത്ത് റാം, ജിരുപ് , പത്മനാഭൻ എന്നിവരെ കുറ്റക്കാരല്ലെന്നു കണ്ടെത്തി വെറുതെ വിട്ടു കൊണ്ട് തൊടുപുഴ അഡിഷണൽ സെഷൻസ് ജഡ്ജ് നിക്‌സൺ എം ജോസഫ് ഉത്തരവായത്. ഒന്നും രണ്ടും പ്രതികൾക്കായി അഡ്വക്കേറ്റ്മാരായ സാബു ജേക്കബ്, മനേഷ് പി. കുമാർ, ഡെൽവിൻ പൂവത്തിങ്കൻ, ശ്വേതാ പി.എസ് എന്നിവർ ഹാജരായി