അടിമാലി: തേക്കിൻചുവട് ഭാഗത്ത് ഒളിപ്പിച്ച് വച്ചിരുന്ന ആനക്കൊമ്പുകൾ കണ്ടെത്തി.കഴിഞ്ഞ ദിവസം ആനക്കൊമ്പുമായി പിടിയിലായവരിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കൂടുതൽ ആനക്കൊമ്പുകൾ ലഭിച്ചത്. അടിമാലി മച്ചിപ്ലാവ് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ വരുന്ന കുറത്തിക്കൂടി ട്രൈബൽ സെറ്റിൽമെന്റിലെ പുരുഷോത്തമന്റെ വീടിന് സമീപത്തു നിന്നും അനധികൃതമായി സൂക്ഷിച്ചിരുന്ന രണ്ട് ആനക്കൊമ്പുകൾ കണ്ടെത്തിയിരുന്നു. സഹായികളായ രണ്ടു പേരെയും കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തിരുന്നു. കേസിൽ അറസ്റ്റിലായ ഇളംബ്ലശ്ശേരി ട്രൈബൽ സെറ്റിൽമെന്റിലെ ഉണ്ണി യിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആനക്കൊമ്പുകൾ കണ്ടെത്തിയത്. നേര്യമംഗലം റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ ജോജി ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ സുനിൽ വി, ബീറ്റ് വീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ സന്തോഷ് റ്റി.വി, അബ്ദുൽ റസ്സാക്ക് എം.എ. അബ്ദുൽ കരീം എൽ.കെ.. ജയൻ പി.എൻ, മനുപ്രസാദ് എന്നിവരുടെ നേതൃത്വത്തിലാണ്പരിശോധന നടത്തിയത്. നേര്യമംഗലം റെയിഞ്ചിൽ വാളറ ഫോറസ്റ്റ് സ്റ്റേ സ്റ്റേഷനിൽ ഒരു കേസ്സ് കൂടി കേസ്സ് രജിസ്റ്റർ ചെയ്തു. പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി