തൊടുപുഴ: വിമല പബ്ലിക് സ്കൂളിലെ 27-ാമത് വാർഷികം 23ന് വൈകിട്ട് നാലിന് നടക്കും. എം. ജി. യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ഡോ. ബാബു സെബാസ്റ്റ്യൻ മുഖ്യാതിഥിയാകും. സ്കൂൾ മാനേജർ സിസ്റ്റർ മെറീന സി.എം.സി അദ്ധ്യക്ഷത വഹിക്കും. വിജ്ഞാനമാതാ പള്ളി വികാരി ഫാ. തോമസ് വിലങ്ങുപുരയിൽ അനുഗ്രഹപ്രഭാഷണം നടത്തും. സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ എലിസ് സി.എം.സി വാർഷിക റിപ്പോർട്ട് അവതരിപ്പിക്കും. വാർഡ് കൗൺസിലർ ശ്രീലക്ഷ്മി സുദീപ്, പി.ടി.എ പ്രസിഡന്റ് ടോം ജെ. കല്ലറയ്ക്കൽ എന്നിവർ ആശംസകളർപ്പിക്കും. കോതമംഗലം പാവനാത്മ പ്രവിശ്യ വിദ്യാഭ്യാസ കൗൺസിലർ സിസ്റ്റർ മരിയാൻസി സി.എം.സി സമ്മാനങ്ങൾ വിതരണം ചെയ്യും. സ്കൂൾ ലീഡർ ആൽബിൻ നോയൽ നന്ദി പറയും. തുടർന്ന് കലാപരിപാടികൾ.