ഇടുക്കി: സങ്കൽപ് പദ്ധതിയുടെ ഭാഗമായി കേരള അക്കാദമി ഫോർ സ്‌കിൽ എക്‌സെലൻസും ജില്ലാ നൈപുണ്യസമിതിയും സംയുക്തമായി ടെലികോം സെക്ടർ സ്‌കിൽ കൗൺസിലിന്റെ സഹകരണത്തോടെ ആരംഭിക്കുന്ന 'ഹാൻഡ് ഹെൽഡ് ഡിവൈസ് ടെക്‌നീഷ്യൻ' സൗജന്യ പരിശീലനത്തിലേക്ക് പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽപെട്ട 18 നും 45 നും ഇടയിൽ പ്രായമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. കുറഞ്ഞ യോഗ്യത : പ്ലസ് വൺ. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഡിസംബർ 25. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9778416796.