കുമളി: ചക്കുപള്ളം ഗ്രാമപഞ്ചായത്ത് കൃഷിഭവൻ ജനകീയാസൂത്രണം വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന പച്ചക്കറി കൃഷി ,വാഴ,കിഴങ്ങുവിള (കപ്പ, ചേന, ചേമ്പ് ) എന്നീ കൃഷികൾക്കുള്ള (കുറഞ്ഞത് 25 സെന്റ് ) സാമ്പത്തിക സഹായം ലഭിക്കുന്നതിനുള്ള അപേക്ഷകൾ ക്ഷണിച്ചു.കരം അടച്ച രസീത്, ആധാർ കാർഡ്, ബാങ്ക് പാസ്സ് ബുക്ക്, റേഷൻ കാർഡ് എന്നിവയുടെ പകർപ്പുകൾ സഹിതം 30 ന് മുൻപായി കൃഷിഭവനിൽ അപേക്ഷ സമർപ്പിക്കേണ്ടതാണെന്ന് ചക്കുപള്ളംകൃഷി ഓഫീസർ അറിയിച്ചു.