ചെറുതോണി: കാലാവസ്ഥാ മാറ്റത്തിന്റെ ഫലമായി ജില്ല നേരിടുന്ന പാരിസ്ഥിതികവും അതിജീവനപരവുമായ വെല്ലുവിളികൾ ചർച്ച ചെയ്യുന്നതിനും കാർഷിക മേഖലയിൽ രൂപപ്പെടുത്തേണ്ട പരിഹാരമാർഗങ്ങൾ നിർദേശിക്കുന്നതിനുമുള്ള ഏകദിന ശില്പശാല ഇന്ന് രാവിലെ 9.30 മുതൽ പൈനാവ് കുയിലിമലയിലെ ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടക്കും. സംസ്ഥാന ഊർജ്ജ വകുപ്പിന് കീഴിലുള്ള എനർജി മാനേജ്‌മെന്റ് സെന്ററും കൃഷി വികസന കർഷക്ഷേമവകുപ്പും പരിസ്ഥിതി ഗവേഷണ സ്ഥാപനങ്ങളായ അസർ, ഇക്വിനോട്ട് എന്നിവയുടെ സഹകരണത്തോടെയാണ് ശില്പശാല സംഘടിപ്പിക്കുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ബിനു ഉദ്ഘാ ടനം ചെയ്യും. പ്രമുഖ പരിസ്ഥിതി, കാർഷിക, ഊർജ വിദഗ്ദ്ധർ ചർച്ചകൾ നയിക്കും. കാലാവസ്ഥാ വെല്ലുവിളിയ്ക്കളെ അതിജീവിക്കുന്നതിൽ ജില്ലയുടെ കാർഷിക മേഖല ഏറ്റെടുക്കേണ്ട മുൻഗണനകളാണ് പ്രധാന ചർച്ചാ വിഷയം. ഉരുത്തിരിയുന്ന നിർദേശങ്ങളും പരിഹാരങ്ങളും ക്രോഡീകരിച്ച് രൂപപ്പെടുത്തുന്ന സംസ്ഥാന സർക്കാരിന് സമർപ്പിക്കും.