വഴിത്തല: കമ്മ്യൂണിസ്റ്റ് ആചാര്യൻ ലെനിന്റെ നൂറാം ചരമവാർഷികത്തോടനുബന്ധിച്ച് സോഷ്യലിസ്റ്റ് യൂണിറ്റി സെന്റർ ഓഫ് ഇന്ത്യ (എസ്‌യുസിഐ) യുടെ ആഭിമുഖ്യത്തിൽ അനുസ്മരണ സമ്മേളനം നടത്തി. വഴിത്തല ഘടകം സംഘടിപ്പിച്ച സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടേറിയേറ്റംഗം എസ്. രാജീവൻ മുഖ്യപ്രസംഗം നടത്തി. എസ്.യു.സി.ഐ വഴിത്തല ഘടകം സെക്രട്ടറി പി.റ്റി. വർഗ്ഗീസ് അദ്ധ്യക്ഷനായി. എൻ. വിനോദ്കുമാർ, കെ.എൽ. ഈപ്പച്ചൻ, സിബി സി. മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.