തൊടുപുഴ: വണ്ടിപ്പെരിയാറിൽ ആറുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ അന്വേഷണ വീഴ്ചയ്ക്കും നീതി നിഷേധത്തിനുമെതിരെ മുസ്ലീം ലീഗ് പ്രതിഷേധ സംഗമം നാളെ വണ്ടിപ്പെരിയാറിൽ നടക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് നടക്കുന്ന സംഗമത്തിൽ മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം, വനിതാ ലീഗ് സംസ്ഥാന പ്രസിഡന്റ് സുഹ്‌റ മമ്പാട് തുടങ്ങിയവർ പങ്കെടുക്കും.