
കരിമണ്ണൂർ: ഹെയർ ഓയിൽ ഉത്പാ ദന കമ്പനിയില പാചകവാതക സിലിണ്ടർ ചോർന്ന് തീപിടിത്തം ഉണ്ടായത് പരിഭ്രാന്തി പരത്തി. ഇന്നലെ രാവിലെ 9.30നാണ് കരിമണ്ണൂർ- തൊമ്മൻകുത്ത് റോഡിൽ പ്രവർത്തിക്കുന്ന കമ്പനിയുടെ മുറ്റത്ത് വച്ച് വാതകചോർച്ചയുണ്ടായത്. നേരിയ തീപിടിത്തമുണ്ടായ ഉടനെ ഓടിക്കൂടിയ നാട്ടുകാരാണ് തീയണച്ചത്. അപ്പോഴേക്കും തൊടുപുഴയിൽ നിന്ന് സ്ഥലത്തിയെ അഗ്‌നിരക്ഷാ സേനാംഗങ്ങൾ പാചകവാതക സിലിണ്ടറിന്റെ ചോർച്ചയടച്ച് അപകടം പൂർണമായും ഒഴിവാക്കി.