തൊടുപുഴ: ആൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്റെ 39-ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് തൊടുപുഴയിൽ നടത്തിയ പ്രകടനം സംഘടനാ ശക്തി വിളിച്ചോതുന്നതായി മാറി. 14 ജില്ലകളിൽ നിന്നായി എത്തിച്ചേർന്ന ആയിരക്കണക്കിന് അംഗങ്ങളെ അണിനിരത്തി കൊണ്ടാണ് പടുകൂറ്റൻ പ്രകടനം സംഘടിപ്പിച്ചത്. തൊടുപുഴ പ്രൈവറ്റ് ബസ്റ്റാൻഡിന് സമീപത്തുള്ള തെനംകുന്ന് ബൈപ്പാസിൽ നിന്ന് ആരംഭിച്ച പ്രകടനം സമ്മേളന നഗരിയായ ഉത്രം റീജൻസിയിൽ എത്തിച്ചേർന്നു. തുടർന്ന് നടന്ന പൊതുസമ്മേളനം പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. എ.കെ.പി.എ സംസ്ഥാന പ്രസിഡന്റ് സന്തോഷ് ഫോട്ടോവേൾഡ് അദ്ധ്യക്ഷത വഹിച്ചു. മുൻ എം.ജി സർവകലാശാല വൈസ് ചാൻസലറും ദേശീയ വിദ്യാഭ്യാസ കമ്മീഷൻ അംഗവുമായിരുന്ന ഡോ. സിറിയക് തോമസ് മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യു, കേരള കോൺഗ്രസ് (ജോസഫ്) ജില്ലാ പ്രസിഡന്റ് എം.ജെ. ജേക്കബ്, തൊടുപുഴ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് അജീവ് പുരുഷോത്തമൻ, ഇടുക്കി പ്രസ് ക്ലബ് സെക്രട്ടറി ജെയിസ് വാട്ടപ്പിള്ളിൽ, എ.കെ.പി.എ സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ജനീഷ് പാമ്പൂർ, മുദ്രാ ഗോപി, സംസ്ഥാന സെക്രട്ടറിമാരായ ഹേമേന്ദ്രനാഥ്, സജീഷ് മണി, കെ.കെ. സന്തോഷ്, യൂസഫ് കാസിനോ, ഉണ്ണി കൂവോട്, സംസ്ഥാന ട്രഷറർ റോബിൻ എൻവീസ്, മുൻ സംസ്ഥാന പ്രസിഡന്റുമാരായിരുന്ന എം.ആർ.എൻ പണിക്കർ, ബി. രവീന്ദ്രൻ, വിജയൻ മാറാഞ്ചേരി, ഗിരീഷ് പട്ടാമ്പി, സംസ്ഥാന പി.ആർ.ഒ റോണി അഗസ്റ്റിൻ, സംസ്ഥാന വെൽഫയർ ഫണ്ട് ചെയർമാൻ പ്രജിത്ത് കണ്ണൂർ, സംസ്ഥാന വെൽഫയർ ഫണ്ട് ജനറൽ കൺവീനർ സനീഷ് വടക്കൻ, സ്വാഗത സംഘം ചെയർമാൻ കെ.എം. മാണി എന്നിവർ സംസാരിച്ചു. എ.കെ.പി.എ സംസ്ഥാന ജനറൽ സെക്രട്ടറി എ.സി. ജോൺസൺ സ്വാഗതവും ജനറൽ കൺവീനറും ജില്ലാ സെക്രട്ടറിയുമായ ടി.ജി ഷാജി നന്ദിയും പറഞ്ഞു. എക്‌സലൻസി ഇൻ ഫോട്ടോഗ്രാഫി അവാർഡ് രാധാകൃഷ്ണൻ ചാക്യാത്തിനും ഫോട്ടോഗ്രാഫി ഓഫ് ദ ഇയർ അവാർഡ് ഷാജി ഡേ ലൈറ്റിനും സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഫോട്ടോഗ്രാഫി വീഡിയോഗ്രാഫി മത്സരങ്ങളിലെ വിജയികൾക്കും സിനിമാതാരം ജാഫർ ഇടുക്കി ഉപഹാരം കൈമാറി.