പീരുമേട്: ചുരക്കുളം കവലയ്ക്ക് സമീപം ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മൂന്ന് യുവാക്കൾക്ക് പരിക്ക്. വണ്ടിപ്പെരിയാർ മഞ്ചുമല സ്വദേശി മെർഫിൻ (23), ഏലപ്പാറ കോഴിക്കാനം എസ്റ്റേറ്റ് സ്വദേശികളായ ജോബിൻ(19), സുജിത്(19 )എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകുന്നേരം നാലിന് ഏലപ്പാറയിൽ നിന്നും കുമളിയ്ക്ക് വന്ന ജോബിന്റെ ബൈക്ക് മറ്റൊരു വാഹനത്തെ മറികടക്കുമ്പോൾ കുമളിയിൽ നിന്നും മഞ്ചു മലയിലേക്ക് പോയ മെർഫിന്റെ ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ചു വീണ മെർഫിന് തലയ്ക്ക് കാലിനും പരിക്കേറ്റു. പരിക്കേറ്റ മൂന്നു പേരയും നാട്ടുകാർ വണ്ടിപ്പെരിയാറിലെ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.