
പീരുമേട് :എസ്.എൻ.ഡി പി.യോഗം യൂത്ത് മൂവ്‌മെന്റ് പീരുമേട് യൂണിയന്റെ വാർഷികവും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു. വാർഷിക പൊതുയോഗം പീരുമേട് യൂണിയൻ പ്രസിഡന്റ് ചെമ്പൻ കുളം ഗോപി വൈദ്യർ ഉദ്ഘാടനം ചെയ്തു. യൂത്ത് മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് വിനോദ് ശിവൻ അദ്ധ്യക്ഷത വഹിച്ചു യൂണിയൻ സെക്രട്ടറി കെ.പി. ബിനു മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് പി.കെ.രാജൻ നിയുക്ത ബോർഡ് മെമ്പർ എൻ.ജി. സലികുമാർ യൂണിയൻ കൗൺസിലർ പി.വി സന്തോഷ് തുടങ്ങിയവർ പ്രസംഗിച്ചു.
രാജേഷ് ലാൽ ചിന്നാർ (പ്രസിഡന്റ് ), പ്രമോദ് തേങ്ങാക്കൽ (സെക്രട്ടറി )പ്രബിൻ പ്രഭാകരൻ പാമ്പനാർ (വൈസ് പ്രസിഡന്റുമാർ) ,മനു പത്തു മുറി, പ്രജിത് ചെങ്കര(ജോയിന്റ് സെക്രട്ടറിമാർ),എന്നിവർ ഉൾപ്പെടുന്ന പുതിയ ഭരണ സമിതിയെ തെരഞ്ഞെടുത്തു.