അടിമാലി:ജില്ലയിലെ ഒരിഞ്ച് ഭൂമിപോലും ഇനി വനഭൂമിയാക്കാൻ അനുവദിക്കില്ലന്ന് എൻ.സി.പി ജില്ലാ കമ്മിറ്റി. ചിന്നക്കനാൽ വിജ്ഞാപനം വന്ന് ഉടൻ തന്നെ വനം മന്ത്രി എ കെ ശശീന്ദ്രൻ ഇടപെടുകയും ആദ്യഘട്ട നടപടി എന്ന രീതിയിൽ ഉത്തരവ് മരവിപ്പിക്കുകയും ചെയ്തു. കർഷകരുടെ ആശങ്കകൾ പരിഹരിച്ചതിനുശേഷം ഉത്തരവ് റദ്ദാക്കുന്നതിന് സംബന്ധിച്ച് പരിശോധിച്ചു തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞിട്ടുണ്ട്. ബഫർ സോൺ വിഷയത്തിൽ ഗവൺമെന്റ് സുപ്രീംകോടതിയിൽ നല്ല രീതിയിൽ ഇടപെട്ടതിന് ഫലമായിട്ടാണ് കോടതിയിൽ നിന്ന് കർഷകർക്ക് അനുകൂലമായ വിധി സമ്പാദിക്കാൻ ആയത്. ജില്ലാ പ്രസിഡന്റ് അഡ്വ. കെ .ടി മൈക്കിൾ അദ്ധ്യക്ഷത വഹിച്ച യോഗം സംസ്ഥാന വൈസ് പ്രസിഡന്റ് പി കെ രാജൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി സുഭാഷ് പുഞ്ചക്കോട്ടിൽ, സംസ്ഥാന സെക്രട്ടറിമാരായ അനിൽ കൂവപ്ലാക്കൽ, മുരളി പുത്തൻവേലി,സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗങ്ങളായ സിനോജ് വള്ളാടി, അരുൺ പി മാണി, ജോസ് വഴുതനപ്പള്ളി, ലാലു ചെക്കനാൽ,ജില്ല വൈസ് പ്രിസിഡന്റ് ഡോ. കെ സോമൻ, വർഗീസ് പൈലി,വി .എൻ മോഹനൻ, ടി പി രാജപ്പൻ, മനോജ് കൊച്ചുപറമ്പിൽ,ആലീസ് വർഗീസ്, പി പി ബേബി ജയ്‌സൺ തേവലത്ത്, സന്തോഷ് കെ എസ് ജോൺസൺ മാങ്കുളംഎന്നിവർ പ്രസംഗിച്ചു.