
അടിമാലി: എസ്.എൻ.ഡി.പി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ ഇലക്ട്രിഷ്യൻ സൊല്യൂഷൻ ബാച്ചിലെ വിദ്യാർഥികൾ കുടുംബശ്രീ അംഗങ്ങൾക്ക് എൽ.ഇ.ഡി പ്രോഡക്ടുകളുടെ ത്രിദിന നിർമ്മാണ പരിശീലനതിന് തുടക്കം കുറിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ റീബിൽഡ് കേരള ഇനിഷ്യേറ്റീവ് എന്റർപ്രണർഷിപ്പ് ഡെവലപ്‌മെന്റിന്റെ ഭാഗമായി അടിമാലി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള ബയസൺവാലി, കൊന്നത്തടി, പള്ളിവാസൽ പഞ്ചായത്തിലെ അംഗങ്ങൾക്കാണ് പരിശീലനം ലഭിച്ചത്. എൽ.ഇ.ഡി ബൾബുകൾ, ഫോട്ടോ ലാമ്പുകൾ, മൾട്ടി കളർ ബൾബുകൾ, എൽ.ഇ.ഡി ട്യൂബുകൾ, ക്രിസ്തുമസ് സ്റ്റാറുകൾ എന്നിവ നിർമ്മിക്കാനാണ് പരിശീലനം നൽകുന്നത്. പരിശീലനം ലഭിച്ചതിനുശേഷം സംരംഭം തുടങ്ങാനാണ് കുടുംബശ്രീ അംഗങ്ങളുടെ തീരുമാനം. പരിശീലന പരിപാടികൾക്ക് സ്‌കൂൾ പ്രിൻസിപ്പൽ എം.എസ് അജി,അദ്ധ്യായാപകൻ നിഥിൽ നാഥ് പി എസ്,വിദ്യാർത്ഥികളായ ഫിന്നി ജോർജ്, ആദിത്യൻ സുധി, ലാമിയ ഷമീം, മിഥുൻ സുരേഷ്, അശ്വിൻ ബിജു, അനന്ദു കൃഷ്ണ, കുടുംബശ്രീ ബ്ലോക്ക് ലെവൽ മെന്റർ ദീപ ജയലാൽ, സിന്ധു തോമസ് എന്നിവർ പരിശീലന പരിപാടികൾക്ക് നേതൃത്വം നൽകി.