രാജാക്കാട്: കെ എസ് യു , യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസും സി പി എം പ്രവർത്തകരും മർദ്ദിക്കുന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസ് രാജാക്കാട് ,ബൈസൻവാലി മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 11 ന് രാജാക്കാട് പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തും. രാജാക്കാട് മണ്ഡലം പ്രസിഡന്റ് ജോഷി കന്യാക്കുഴി അദ്ധ്യക്ഷത വഹിക്കും. ഉടുമ്പൻചോല ബ്ലോക്ക് പ്രസിഡന്റ് എം.പി ജോസ് ഉദ്ഘാടനം ചെയ്യും, കെ.പി.സി.സി മെമ്പർ ആർ ബാലൻപിള്ള മുഖ്യപ്രഭാഷണം നടത്തും. ബൈസൻവാലി മണ്ഡലം പ്രസിഡന്റ് തോമസ് നിരവത്തുപറമ്പിൽ,ബെന്നി പാലക്കാട്ട്, കിങ്ങിണി രാജേന്ദ്രൻ,വി.ജെ ജോസഫ് എന്നിവർ നേതൃത്വം നൽകും