അടിമാലി: വണ്ടിപെരിയാറിലെ ദളിത് ബാലികയെ അതിക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി കെട്ടിതൂക്കിയ കൊലയാളിയായ ഡി. വൈ. എഫ്. ഐ കാരനെ രക്ഷപ്പെടുത്തുന്നതിനായി കേസിന്റെ സകല തെളിവുകളും നശിപ്പിച്ചുകൊണ്ട് കുറ്റപത്രം തയ്യാറാക്കി കോടതിയിൽ സമർപ്പിച്ച വണ്ടിപ്പെരിയാർപൊലീസിന്റെ നടപടിക്കെതിരെ പ്രതിഷേധിച്ചുകൊണ്ടും പ്രതിയെ വെറുതെ വിട്ടുകൊണ്ടുള്ള കോടതിവിധി റദ്ദ് ചെയ്ത് കേന്ദ്ര ഏജൻസിയെകൊണ്ട് പുനരന്വോക്ഷണം നടത്തി പ്രതിക്ക് കടുത്ത ശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും ഭാരതീയ ദളിത് കോൺഗ്രസ് ജില്ലാ കമ്മിറ്റി 27 ന് എസ്. പി ഓഫീസ് മാർച്ച് നടത്തും. രാവിലെ 11 ന് എസ്. പി. ഓഫീസിലേക്ക് നൂറുകണക്കിന് പ്രവർത്തകരെ പങ്കെടുപ്പിച്ച് മാർച്ചും, ധർണയും നടത്തുമെന്ന് ദളിത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പി. എ. സജി അറിയിച്ചു.
ദളിത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എൻസൺ സി. ജി. ആദിവാസി കോൺഗ്രസ് മുൻ ജില്ലാ പ്രസിഡന്റ് ബാബു ഉലകൻ, ദളിത് കോൺഗ്രസ് അടിമാലി മുൻ മണ്ഡലം പ്രസിഡന്റ് പി. കെ. ബിനു എന്നിവർ പങ്കെടുത്തു.