
തൊടുപുഴ :2024 ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാജ്യത്താകെ സമ്മതിദായകർക്ക് വേണ്ടി ഇലക്ട്രോണിക്‌സ് വോട്ടിംഗ് മെഷീനും വി.വി. പാറ്റും പരിചയപ്പെടുന്നതിന് വേണ്ടി എല്ലാ ഇലക്ഷൻ വിഭാഗം ഓഫീസുകൾക്ക് മുമ്പിലും . ഇ .വി. എം ഡൊമോസ്രേഷൻ ആരംഭിച്ചു തൊടുപുഴ മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന താലൂക്ക് ഇലക്ഷൻ വിഭാഗം ആഫീസിൽ മുമ്പിൽ ഇ.വി.എം സെമോൺസ്ട്രേഷൻ പരിപാടി ഇലക്ഷൻ വിഭാഗം ഡെപ്യൂട്ടി തഹസിൽദാർ കെ .എസ് .ഭരതന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തൊടുപുഴ തഹസിൽദാർ എ.എസ് .ബിജിമോൾ വോട്ട് രേഖപ്പെടുത്തി ഉദ്ഘാടനം ചെയ്തു. ഇലക്ഷൻ സംസ്ഥാനമാസ്റ്റർ ട്രെയിനർ കെ.എച്ച് സക്കീർ മുഖ്യപ്രഭാഷണം നടത്തി.ഇലക്ഷൻ വിഭാഗം ക്ലാർക്ക്സി.കെ.ദീപേഷ് സ്വാഗതവും ഇലക്ഷൻ വിഭാഗം ടെക്‌നിക്കൽ അസിസ്റ്റന്റ് സമിതകൃഷ്ണൻ നന്ദിയും രേഖപ്പെടുത്തി .വരും ദിവസങ്ങളിൽ പൊതുജനങ്ങളും ജീവനക്കാരും വോട്ടിംഗ് മെഷീൻ പരിചയപ്പെടുത്തുന്നതിനുള്ള സംവിധാനം പ്രയോജനപ്പെടുത്തണമെന്ന് തഹസിൽദാർ അറിയിച്ചു.