തൊടുപുഴ: പഗോഡ ബുക്ക് ഹൗസിൽ ആരംഭിച്ച പുസ്തകോത്സവം തൊടുപുഴ ബി.എഡ് കോളേജ് പ്രിൻസിപ്പാൾ ഡോ. റ്റി.എ. സ്റ്റീഫൻ ഉദ്ഘാടനം ചെയ്തു. പുസ്തകോത്സവത്തോട് അനുബന്ധിച്ച് കൗസല്യാ കൃഷ്ണൻ രചിച്ച കവിതാസമാഹാരം 'മഴയ്ക്ക് മുൻപേ' റിട്ട. പ്രിൻസിപ്പാൽ തോമസ് വെള്ളിയാംതടം പ്രകാശനം ചെയ്തു. എഴുത്തുകാരൻ കെ.ആർ. സോമരാജൻ പുസ്തകംഏറ്റുവാങ്ങി.