hareendrennair

തൊടുപുഴ : പ്രായോഗിക മനഃശാസ്ത്ര സാഹിത്യകാരൻ പരേതനായ വി.ആർ. ഹരിഹരൻനായരുടെ ''ആകർഷകമായ വ്യക്തിത്വം വേണമെങ്കിൽ' എന്ന പുസ്തകത്തിന്റെ 45-ാം പതിപ്പ് പുറത്തിറങ്ങി. ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ച ലേഖനങ്ങളുടെ സമാഹാരമാണിത്. 1983 ൽ ഡി.ബി.എച്ച് ആദ്യപതിപ്പ് പുറത്തിറക്കി. വൈദ്യുതിബോർഡിൽ എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ആയിരുന്ന
വി.ആർ. ഹരിഹരൻനായർ പ്രായോഗിക മനഃശാസ്ത്രത്തിൽ രണ്ടു ഡസനോളം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.
സാഹിത്യപ്രവർത്തക സഹകരണ സംഘം പ്രസിദ്ധീകരിച്ച പുതിയ പതിപ്പ് വൊസാർഡ് ഡയറക്ടർ ഫാ. ഡോ. ജോസ് ആന്റണി ശിശുക്ഷേമസമിതി മുൻഅദ്ധ്യക്ഷൻ ഡോ. ജോസഫ് അഗസ്റ്റിന് നൽകി പ്രകാശനം ചെയ്തു. ആമ്പൽ ജോർജ് അദ്ധ്യക്ഷനായി. ശബരിറെയിൽ സംരക്ഷണസമിതി ചെയർമാൻ ഒ.എസ്. അബ്ദുൾ സമദ്, എച്ച്. കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.