പീരുമേട്: ദുരന്ത നിവാരണ പ്രവർത്തനങ്ങൾ നടത്തേണ്ട പീരുമേട് താലൂക്കാഫീസിലെ ജീപ്പ് ഒരു മാസത്തിലധികമായി വി​ശ്രമത്തി​ലാണ്. .ഇൻഷുറൻസ് പുതുക്കാൻ കഴിയാത്തത് മൂലം മാണ് ജീപ്പ് ഷെഡിൽ വിശ്രമിക്കുന്നത് . താലൂക്ക് ഓഫീസിന്റെ നിത്യേനയുള്ള പ്രവർത്തനങ്ങളെ ജീപ്പി​ന്റെ അഭാവം ബാധിക്കുന്നു. ശബരിമല തീർത്ഥാടനം, മുല്ലപ്പെരിയാർ, ലോക് സഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ തുടങ്ങിയ കാര്യങ്ങൾക്കായി​ ജീപ്പ് അിനി​വാര്യമാണ്. അടി​ക്കടി​ പീരുമേട് താലൂക്ക് പ്രദേങ്ങളി​ൽ കാലവർഷക്കെടുതി​കളും ഉണ്ടാകാറുണ്ട്. ഇവി​ടെയൊക്കെ ഏത് സമയത്തും ഉദ്യോഗസ്ഥർക്ക് എത്തി​ച്ചേരേണ്ടതി​ന് അനി​വാര്യമായ ജീപ്പാണ് ഷെഡി​ൽ കയറ്റി​യത്. ജീപ്പിന്റെ പതിനഞ്ചു വർഷം കാലാവധിയായാണ് ഇൻഷുറൻസ് അടയ്ക്കുന്നതിന് തടസമായി മോട്ടോർ വാഹന വകുപ്പ് പറയുന്നത്. എന്നാൽ വാഹനത്തിന്റെ ഫിറ്റ്‌നസ് കാലാവധി കഴിഞ്ഞിട്ടില്ല.

പ്രിൻസിപ്പൽ തഹസിൽദാർ, എൽ.ആർ.തഹസിൽദാർ എന്നിങ്ങനെ രണ്ടു പദവികളാണ് പീരുമേട് മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന താലൂക്ക് ഓഫീസിൽ ഉള്ളത്. ഇതിൽ എൽ.ആർ.വിഭാഗം ഉപയോഗിക്കുന്ന വാഹനമാണിത്, ഇൻഷുറൻസ് അടയ്ക്കാൻ കഴിയാത്തതിനെ തുടർന്ന് ജീപ്പ് സിവിൽ സ്റ്റേഷന്റെ ഷെഡിൽ ഒതുക്കിയിരിക്കുകയാണ്. ജില്ലയിലെ വിസ്തൃതിയുള്ളതും ദുർഘടം നിറഞ്ഞ റോഡ്കളിലൂടെ വേണം വാഗമൺ, മ്ലാപ്പാറ, ഉപ്പുതറ, മഞ്ചു മല, പെരിയാർ, ഏലപ്പാറ, കൊക്കയാർ, പെരുവന്താനം തുടങ്ങിയ വില്ലേജുകളിൽ എത്തണമെങ്കിൽ മണിക്കൂറോളം യാത്ര ചെയ്യണം. വാഹനം വാടകയ്ക്കെടുക്കുക പ്രായോഗി​കവുമല്ല. ജീപ്പ് നി​രത്തി​ലി​റക്കാനുള്ള നടപടി​യാണ് അടി​യന്തി​രമായി​ ചെയ്യാനുള്ളത്. എന്നാൽ അക്കാര്യത്തി​ൽ ഇനി​യും തീരുമാനമായി​ട്ടി​ല്ല.