ഇടുക്കി: അനധികൃത വയറിങ് കണ്ടെത്താനും തടയാനും നടപടികൾ സ്വീകരിക്കാൻ ജില്ലാ ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറുടെ കാര്യാലയത്തിൽ നടന്ന ജില്ലാതല യോഗത്തിൽ തീരുമാനിച്ചു. യോഗത്തിൽ ജില്ലാ ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ സജിത് കുമാർ വി എൻ, സന്തോഷ് പി എബ്രഹാം(എക്‌സിക്യൂട്ടീവ് എഞ്ചിനീയർ കെ എസ് ഇ ബിപി.എം.യു), വി റിജു (എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ,ഡിസ്ട്രിബ്യൂഷൻ), ബി കൃഷ്ണകുമാർ (അഡീഷണൽ പൊലീസ് സൂപ്രണ്ട്), എം വി യോഹന്നാൻ (ബി ക്ലാസ് കോൺട്രാക്ടർ), മുഹമ്മദ് ദിലീഫ് (ഇലക്ട്രിക്കൽ സൂപ്പർവൈസർ), എം. ഡി ജോയ് (ഇലക്ട്രിക്കൽ വയർമാൻ) എന്നിവർ യോഗത്തിൽ സംബന്ധിച്ചു.