തൊടുപുഴ: ഡി.സി.സിയുടെ ആഭിമുഖ്യത്തിൽ പി.ടി. തോമസ് അനുസ്മരണം നാളെ രാവിലെ 10ന് ഇടുക്കി ജവഹർ ഭവനിൽ നടക്കും. ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യുവിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന അനുസ്മരണ സമ്മേളനം കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രൻ ഉദ്ഘാടനം ചെയ്യും. ഡീൻ കുര്യാക്കോസ് എം.പി, ഉമ തോമസ് എം.എൽ.എ ,ഇ.എം. ആഗസ്തി, ജോയി തോമസ്, റോയ് കെ. പൗലോസ്, ഇബ്രാഹിംകുട്ടി കല്ലാർ, എ.കെ. മണി, ജോയി വെട്ടിക്കഴി തുടങ്ങിയവർ പങ്കെടുക്കുമെന്നു ഡി.സി.സി ജനറൽ സെക്രട്ടറി എം.ഡി. അർജുനൻ അറിയിച്ചു.