കട്ടപ്പന: പുതിയ ബസ് സ്റ്റാൻഡിന് സമീപത്തെ പെറ്റ്‌ഷോപ്പിൽ നിന്ന് പക്ഷികളെയും മത്സ്യക്കുഞ്ഞുങ്ങളെയും മോഷ്ടിച്ചു കടത്തി. ചൊവ്വാഴ്ച രാത്രി സഹകരണ ആശുപത്രിയുടെ സമീപത്തെ ഹരിത ഗാർഡൻസിലാണ് മോഷണം നടന്നത്. കടയുടെ വാതിൽ കുത്തിത്തുറന്ന് അകത്തു പ്രവേശിച്ച മോഷ്ടാവ് 60 ലൗ ബേർഡ്‌സ് അടങ്ങിയ കൂടും അക്വേറിയത്തിലെ ഒട്ടേറെ മത്സ്യങ്ങളെയും മോഷ്ടിച്ചു. 25000 രൂപയുടെ നഷ്ടം കണക്കാക്കുന്നു.