
കട്ടപ്പന: നവകേരള സദസിനെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് കട്ടപ്പന പൊലീസ് സ്റ്റേഷനിലേയ്ക്ക് മാർച്ച് നടത്തി. ഇടുക്കിക്കവലയിൽ നിന്ന് ആരംഭിച്ച മാർച്ച് പൊലീസ് സ്റ്റേഷന് സമീപം പൊലീസ് തടഞ്ഞു. എ.ഐ.സി.സി അംഗം അഡ്വ. ഇ.എം. അഗസ്തി ധർണ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് കട്ടപ്പന മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടിൽ അദ്ധ്യക്ഷത വഹിച്ചു. കട്ടപ്പന, കാഞ്ചിയാർ, ഇരട്ടയാർ കോൺഗ്രസ് മണ്ഡലം കമ്മിറ്റികൾ ചേർന്നാണ് മാർച്ച് നടത്തിയത്. കോൺഗ്രസ് നേതാക്കളായ തോമസ് മൈക്കിൾ, തോമസ് രാജൻ, ഷൈനി സണ്ണി ചെറിയാൻ, അനീഷ് മണ്ണൂർ, കെ.ജെ. ബെന്നി, ഷാജി മഠത്തുംമുറി, വൈ.സി സ്റ്റീഫൻ, ജിതിൻ ഉപ്പുമാക്കൽ, പ്രശാന്ത് രാജു തുടങ്ങിയവർ പങ്കെടുത്തു.
തൊടുപുഴ: തൊടുപുഴ പൊലീസ് സ്റ്റേഷനിലേയ്ക്ക് നടത്തിയ മാർച്ച് ഡി.സി.സി പ്രസിഡന്റ് സി പി മാത്യു ഉദ്ഘാടനം ചെയ്തു.
മുനിസിപ്പൽ വെസ്റ്റ് മണ്ഡലം പ്രസിഡന്റ് രാജേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു.
ഡി.സി.സി നേതാക്കളായസി പി കൃഷ്ണൻ,പി .എസ്. ചന്ദ്രശേഖരപിള്ള, ടി .ജെ പീറ്റർ, ജോസ് അഗസ്റ്റിൻ, ലിലാമ്മ ജോസ്,നിഷ സോമൻ, ജാഫർ ഖാൻ മുഹമ്മദ്, ടോണി തോമസ്,എം എച്ച്, സജീവ്, സെബാസ്റ്റ്യൻ മാത്യു, ബി.സജ്‌യകുമാർ, എ .കെ സുഭാഷ് കുമാർ, എം .കെ ശാഹുൽ, ഹമീദ്,അസ്‌ലം സമദ്,ജോസ്‌കുട്ടി ജോസ്, എന്നിവർ പ്രസംഗിച്ചു.