കാളിയാർ: കെ.എസ്.ഇ.ബി വനിതാ എൻജിനിയറെയും സബ് എൻജിനിയറെയും ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും ജോലി തടസപ്പെടുത്തി സബ് എൻജിനിയറെ കൈയേറ്റം ചെയ്യുകയും ചെയ്തെന്ന് പരാതി. കാളിയാർ എ.ഇ. സി.എസ്. പ്രിയങ്ക, സബ് എൻജിനിയർ പി.ജി. മഹേഷ് എന്നിവരാണ് തങ്ങളെ ഒരു വിഭാഗം ആൾക്കൂട്ടം ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്നും കൈയേറ്റം ചെയ്യാൻ ശ്രമിച്ചെന്നും പൊലീസിൽ പരാതി നൽകിയത്. സംഭവത്തിൽ കാളിയാർ പൊലീസ് കേസെടുത്തിട്ടുണ്ട്.