ഇടുക്കി: കോട്ടയം ജില്ലയിൽ പട്ടികജാതി സംവരണ വിഭാഗത്തിൽ ഒഴിവുള്ള ആയുർവേദ മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് പരിഗണിക്കപ്പെടാൻ യോഗ്യരായ ബി.എ.എം.എസ്, എം.ഡി ബിരുദധാരികൾ ബന്ധപ്പെട്ട പ്രൊഫഷണൽ ആന്റ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ ഡിസംബർ 30 ന് മുൻപ് പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. പ്രായപരിധി 19-41(ഇളവുകൾ അനുവദനീയം). സംവരണ വിഭാഗത്തിന്റെ അഭാവത്തിൽ മറ്റ് വിഭാഗങ്ങളെയും പരിഗണിക്കുമെന്ന് എറണാകുളം ഡിവിഷണൽ എംപ്ലോയ്‌മെന്റ് ഓഫീസർ (പി ആന്റ് ഇ) അറിയിച്ചു.