തൊടുപുഴ:കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് തൊഴിലാളികളുടെ കുട്ടികളിൽ നിന്നും പ്രത്യേക പാരിതോഷികത്തിന്അപേക്ഷ ക്ഷണിച്ചു. 2022 -23 അദ്ധ്യയന വർഷത്തിൽ കലാകായിക, അക്കാദമിക് രംഗങ്ങളിൽ മികവ് പുലർത്തിയ കുട്ടികൾക്കാണ് പാരിതോഷികം നൽകുന്നത്. ജനുവരി 15 വരെ അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് തൊടുപുഴയിലുളള ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 04862220308.