കരിങ്കുന്നം: വാഹനാപകടം തുടർക്കഥയായ പാലാ- തൊടുപുഴ ഹൈവേയിലെ അപകട വളവ് നിവർത്തി, കരിങ്കുന്നത്ത് ബൈപ്പാസ് നിർമ്മിക്കാൻ നടപടി സ്വീകരിക്കണമെന്ന് കേരളാ കോൺഗ്രസ് (എം)
കരിങ്കുന്നം മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു പുനലൂർ- മൂവാറ്റുപുഴ സംസ്ഥാന പാതയുടെ പാലാ തൊടുപുഴ റീച്ചിൽ നെല്ലാപ്പാറ ഭാഗത്തെ അപകട വളവുകൾ നിവർത്തി ശാസ്ത്രീയമായ രീതിയിൽ സംസ്ഥാനപാതയുടെ അറ്റകുറ്റപ്പണി പൂർത്തീകരിക്കണം. ഈ ആവശ്യം ഉന്നയിച്ചു പാർട്ടി
മണ്ഡലം കമ്മിറ്റി നവകേരള സദസ്സിൽ നിവേദനം നൽകിയിട്ടുമുണ്ട്. വളരെ തിരക്കുള്ള ഈ റോഡിൽ നെല്ലാപ്പാറ മുതൽ കോലാനി വരെ 13 വളവുകളാണ് ഉള്ളത്. 180 കിലോമീറ്റർ ദൈർഘ്യമുള്ള സംസ്ഥാനപാതയിലെ ഏറ്റവും വീതി കുറഞ്ഞ ജംഗ്ഷൻ കരിങ്കുന്നം ടൗൺ ആണ്. വിദ്യാർത്ഥികൾ ഉൾപ്പെടെ ആയിരങ്ങൾ നിത്യവും വന്നുപോകുന്ന ടൗണിൽ കാൽനട പോലും ദുഷ്‌കരമാണ്. കരിങ്കുന്നം ടൗണിന് സമീപമുള്ള നെടിയകാട് നിന്ന് ബിൽടെക് ജംഗ്ഷൻ വരെ എത്തുന്ന രീതിയിൽ ഒരു ബൈപ്പാസ് നിർമ്മിച്ചാൽ ടൗണിലെ ഗതാഗത കുരുക്കിന് പരിഹാരമാകുമെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി .മണ്ഡലം പ്രസിഡന്റ് ബാബു ചൊള്ളാനി അധ്യക്ഷത വഹിച്ച യോഗം നിയോജകമണ്ഡലം പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ ഉത്ഘാടനം ചെയ്തു. ബെന്നി വാഴചാരിക്കൽ, ഷാനി ബെന്നി, അഡ്വ. ബിനു തോട്ടുങ്കൽ, സ്റ്റീഫൻ ചേരിയിൽ, ജോസ് കളരിക്കൽ, ബേബി ആലുങ്കൽ, ജോസഫ് മുഞ്ഞനാട്ട്, ജെയിംസ് കച്ചിറ, ജോസഫ് പനംതാനംപറമ്പിൽ, സ്റ്റീഫൻ പുറമഠത്തിൽ, ബിജു മംഗലത്തുപുത്തൻ പുരയിൽ, ജോമി മലേപറമ്പിൽ, സിജോ തറപ്പിൽ, ബേബി ഇടത്തിൽ, ജോയി നെടുമ്പുറം, രാജേഷ് വീട്ടിക്കൽ, തോമസ് സൈമൺ മുണ്ടുപുഴ, പ്രിൻസ് ഇല്ലിക്കപറമ്പിൽ, ജയിമോൻ മണ്ഡപത്തിൽ, സുരേഷ് പൂക്കുമ്പേൽപാറ, തുടങ്ങിയവർ പ്രസംഗിച്ചു.