പീരുമേട്: ശബരിമല തീർത്ഥാടകരുടെ കാർ മറിഞ്ഞുണ്ടായ അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റു. കൊല്ലം- തേനി ദേശീയപാതയിൽ കോടതിപടിയ്ക്ക് സമീപം ഇന്നലെ പുലർച്ചെ നാല് മണിയോടെയായിരുന്നു അപകടം. ശബരിമലയിൽ നിന്ന് തമിഴ്നാട്ടിലേക്ക് പോയ തീർത്ഥാടകർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് കൊക്കയിയിലേക്ക് മറിയുകയായിരുന്നു. ശബ്ദം കേട്ട് എത്തിയ നാട്ടുകാരും പുറകിൽ ഉണ്ടായിരുന്ന വാഹനങ്ങളിൽ ഉള്ളവരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റവരെ പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.