christmas
പച്ചടി ശ്രീനാരായണ എൽ.പി സ്‌കൂളിൽ നടന്ന ക്രിസ്മസ് ആഘോഷം

നെടുങ്കണ്ടം: പച്ചടി ശ്രീനാരായണ എൽ.പി സ്‌കൂളിൽ ഇത്തവണ വളരെ വിപുലമായി ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു. കരോൾ ഗാനവും ക്രിസ്മസ് റാലിയും ക്രിസ്മസ് പാപ്പാ മത്സരവും നടന്നു. തുടർന്ന് സ്‌നേഹവിരുന്ന്,​ കേക്ക് വിതരണം എന്നിവയുമുണ്ടായിരുന്നു. പരിപാടികൾ സ്‌കൂൾ ഹെഡ്മാസ്റ്റർ പി.​കെ. ബിജുവിന്റെ അദ്ധ്യക്ഷതയിൽ സ്‌കൂൾ മാനേജർ സജി ചാലിൽ ഉദ്ഘാടനം ചെയ്തു. എസ്.എൻ.ഡി.പി യോഗം നെടുങ്കണ്ടം ശാഖാ സെക്രട്ടറി മണിക്കുട്ടൻ, സ്‌കൂൾ പി.ടി.എ പ്രസിഡന്റ് പ്രസന്നകുമാർ കൊല്ലംപറമ്പിൽ,​ എം.പി.ടി.എ പ്രസിഡന്റ് ബിജി മരിയ ചാണ്ടി,​ സ്‌കൂൾ സീനിയർ അസിസ്റ്റന്റ് സുജാത എം.ആർ,​ പി.ടി.എ സെക്രട്ടറി കെ.വി. സതീഷ്,​ അദ്ധ്യാപകർ,​ പി.ടി.എ ഭാരവാഹികൾ തുടങ്ങിയവരെല്ലാം പരിപാടികൾക്ക് നേതൃത്വം നൽകി.